¡Sorpréndeme!

രജനിയെ പോലെ അഭിനയിക്കണമെന്ന് ഫാസില്‍! പറ്റില്ലെന്ന് മോഹന്‍ലാല്‍ | filmibeat Malayalam

2017-11-16 1 Dailymotion

Mohanlal About His Experience With Fazil

തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളാണ് മോഹന്‍ലാലും രജനീകാന്തും. രണ്ടുപേരുടെയും അഭിനയ ശൈലികള്‍ വ്യത്യസ്തം. വില്ലനായി എത്തി പിന്നീട് നായക കഥാപാത്രങ്ങളായി മാറിയവരാണ് ഇരുവരും. സംവിധായകന്‍ ആവശ്യപ്പെടുന്നത് നല്‍കുന്ന നടനാണ് മോഹന്‍ലാല്‍ എന്നാണ് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സംവിധായകര്‍ പറയുന്നത്. എന്നാല്‍ സംവിധായകര്‍ പറയുന്ന എല്ലാക്കാര്യങ്ങളും അതുപോലെ മോഹന്‍ലാലില്‍ നിന്ന് കിട്ടിയെന്ന് വരില്ല. അത്തരത്തിലൊരു അനുഭവം അടുത്തിടെ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പങ്കുവയ്ക്കുകയുണ്ടായി. സംവിധായകന്റെ നിര്‍ദേശ പ്രകാരം ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ സ്വയം കഥാപാത്രമായി മാറുന്ന പതിവാണ് മോഹന്‍ലാലിനുള്ളത്. സംവിധായകന്‍ ഫാസില്‍ ആയിരുന്നു മോഹന്‍ലാലിനോട് രജനികാന്തിനേപ്പോലെ അഭിനയിക്കാന്‍ ആവശ്യപ്പെട്ടത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഫാസില്‍ ഇത് പറഞ്ഞത്. രജനികാന്തിന്റെ ആദ്യകാല ചിത്രത്തിലേത് പോലെയുള്ള വില്ലനായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മോഹന്‍ലാലിന്റെ കഥാപാത്രം. അതുകൊണ്ടാണ് രജനികാന്ത് ചെയ്തത് പോലെ ചെയ്യണം എന്ന് ഫാസില്‍ ആവശ്യപ്പെട്ടത്.